ഭുവനേശ്വർ: സ്കൂൾ തുറക്കാൻ ദിവസങ്ങൽ ബാക്കി നിൽക്കെ വിദ്യാർഥികൾക്കായുളള ടൈംടേബിൾ പുറത്തിറക്കി ഒഡീഷ സർക്കാർ. ഒന്നു മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് നടക്കുന്ന ക്ലാസ്സുകളുടെ ക്രമത്തെ കുറിച്ചുള്ള ടൈംടേബിളാണ് സർക്കാർ പുറത്തിറക്കിയത്.
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാകും ക്ലാസ്സുകൾ ഉണ്ടാകുക. 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഹാജരാകണമെന്ന് സ്കൂൾ, ബഹുജന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പാകം ചെയ്ത ഭക്ഷണം തൽക്കാലം സ്‌കൂളുകളിൽ ലഭ്യമാക്കില്ല. ഉച്ചഭക്ഷണ (എം.ഡി.എം) പദ്ധതി പ്രകാരമുള്ള റേഷൻ വിതരണം തുടരും. രണ്ട് ഘട്ടങ്ങളിലായാണ് സ്കൂളുകൾ തുറക്കുക. ആദ്യ ഘട്ടത്തിൽ 8 മുതൽ 12 വരെ ക്ലാസ്സുകാർക്കും, രണ്ടാം ഘട്ടത്തിൽ പ്രൈമറി മപതൽ 7 വരെ ക്ലാസുകാർക്കും സ്കൂളിൽ പോകാം. ആദ്യ ഘട്ടമായി ഫെബ്രുവരി 7നും , രണ്ടാം ഘട്ടമായി ഫെബ്രുവരി 14നും സ്‌കൂളുകൾ തുറക്കുമെന്ന് ചീഫ് സെക്രട്ടറി എസ്‌സി മൊഹാപാത്ര വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ക്ലാസ്സുകൾ നടക്കുക.
കോളേജുകളും സർവ്വകലാശാലകളും ഫെബ്രുവരി 7 മുതൽ അക്കാദമിക് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഫെബ്രുവരി 6 മുതൽ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകളും മറ്റ് താമസ സൗകര്യങ്ങളും തുറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.