ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്തം: കാ​ര​ണ​ത്തി​ൽ ഇ​​പ്പോ​ഴും പൂ​ർ​ണ വ്യ​ക്ത​ത​യി​ല്ലാ​തെ റെ​യി​ൽ​വേ

ബാ​ല​സോ​ർ/​ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ത്തി​ൽ ഇ​​പ്പോ​ഴും പൂ​ർ​ണ വ്യ​ക്ത​ത​യി​ല്ലാ​തെ റെ​യി​ൽ​വേ. സി​ഗ്ന​ൽ ന​ൽ​കി​യ​തി​ലെ പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്ന് നേ​ര​ത്തേ ഉ​ദ്യോ​ഗ​സ്ഥ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തെ​ങ്ങ​നെ എ​ന്ന​തി​ലും വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ളു​​ണ്ട്. ​

ഷാ​ലി​മാ​ർ-​ചെ​ന്നൈ കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സ് തെ​റ്റാ​യ സി​ഗ്ന​ൽ ല​ഭി​ച്ച്, പ്ര​ധാ​ന ലൈ​നി​ൽ നി​ന്ന് ലൂ​പ് ​ലൈ​നി​ൽ ക​യ​റി ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ച്ച​താ​ണെ​ന്നാ​ണ് ഒ​രു നി​ഗ​മ​നം. എ​ന്നാ​ൽ, ലൂ​പ്പി​ൽ ക​യ​റു​ന്ന​തി​നു​മു​മ്പു ത​ന്നെ പാ​ളം തെ​റ്റി ബോ​ഗി​ക​ൾ ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ച്ച​താ​ണെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.

അ​തേ​സ​മ​യം, പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് മെ​യി​ൻ ലൈ​നി​ൽ തു​ട​രാ​ൻ സി​ഗ്ന​ൽ ന​ൽ​കു​ക​യും ഉ​ട​ൻ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​തേ​തു​ട​ർ​ന്ന് കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സ് ലൂ​പ് ലൈ​നി​ൽ പ്ര​വേ​ശി​ച്ച് നി​ർ​ത്തി​യി​ട്ട ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്. ശേ​ഷം ഏ​താ​നും ​ബോ​ഗി​ക​ൾ, തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ബം​ഗ​ളൂ​രു-​ഹൗ​റ എ​ക്സ്പ്ര​സി​ൽ ഇ​ടി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ്ര​ധാ​ന ലൈ​നി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​മി​ച്ചി​ടു​ന്ന ട്രാ​ക്കു​ക​ളാ​ണ് ലൂ​പ് ലൈ​ൻ. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സി​ന്റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 128 കി​ലോ​മീ​റ്റ​റും ബം​ഗ​ളൂ​രു-​ഹൗ​റ​യു​ടേ​ത് 116 കി​ലോ​മീ​റ്റ​റു​മാ​യി​രു​ന്നു. 

കേരളത്തിൽനിന്ന്​ രണ്ട്​ ട്രെയിനുകൾ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ശ​നി​യാ​ഴ്ച​യി​ലെ ര​ണ്ട്​ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ഒ​രു ട്രെ​യി​ൻ വ​ഴി തി​രി​ച്ചു​വി​ട്ടു. ശ​നി​യാ​ഴ്ച​യി​ലെ ക​ന്യാ​കു​മാ​രി-​ഹൗ​റ വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്റ്റ്​ (12666), ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 4.55ന്​ ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ്​ (22641) എ​ന്നി​വ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച​യി​ലെ ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ർ വി​വേ​ക്​ സൂ​പ്പ​ർ​ഫാ​സ്റ്റ്(22503) ജാ​ർ​സു​ഗു​ഡ വ​ഴി തി​രി​ച്ചു​വി​ട്ടു. ഈ ​ട്രെ​യി​ൻ റ​ദ്ദാ​ക്കി​യെ​ന്നാ​ണ്​ ആ​ദ്യം അ​റി​യി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട്​ വ​ഴി​തി​രി​ച്ചു​വി​ട്ട്​ സ​ർ​വി​സ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ശ​നി​യാ​ഴ്ച പു​റ​പ്പെ​​ടേ​ണ്ടി​യി​രു​ന്ന ഹൗ​റ-​എ​റ​ണാ​കു​ളം​ അ​ന്ത്യോ​ദ​യ ( 22877)പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

ക​ന്യാ​കു​മാ​രി, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ഴ്ച​വ​ണ്ടി​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും അ​പ​ക​ടം ന​ട​ന്ന ബാ​ല​സോ​ർ വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക​ട​ക്ക​മു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഈ ​ട്രെ​യി​നു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന റൂ​ട്ടി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​ധി​ക ട്രെ​യി​നു​ക​ളി​ല്ലാ​ത്തി​നാ​ൽ കാ​ര്യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ കേ​ര​ള​ത്തി​ലെ യാ​ത്ര​ക്കാ​ർ വി​ധേ​യാ​രാ​യി​ട്ടി​ല്ല.

സ​ർ​വി​സു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​തി​ന്​ പ​ക​രം വ​ഴി തി​രി​ച്ചു​വി​ട്ട്​ സ​ർ​വി​സ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ്​ റെ​യി​ൽ​​വേ ആ​ലോ​ചി​ക്കു​ന്ന​ത്. ആ​​​ന്ധ്ര​യി​ൽ​നി​ന്ന്​ ഒ​ഡി​ഷ വ​ഴി ബം​ഗാ​ളി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ഖ​ര​ഘ്​​പു​ർ വ​ഴി ബം​ഗാ​ളി​ലേ​ക്ക്​ തി​രി​ച്ചു​വി​ട്ടാ​ണ്​ ക്ര​മീ​ക​ര​ണം. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലും ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Odisha train tragedy is still unclear for Railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.