ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുന്നതിൽ ഉന്നത ഉദ്യോഗസ്ഥരെ പഴിചാരി പ്രധാനമന്ത്രി നരേന്ദ്ര മോദി. എണ്ണവിലക്കയറ്റം ആഗോള സാമ്പത്തിക വളർച്ചക്ക് വൻ ആഘാതമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക് എണ്ണ പര്യവേക്ഷണ കമ്പനികളും എണ്ണയുൽപാദന കമ്പനികളും കടന്നുവരാത്തതെന്ന് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇതിനു മുമ്പ് നടന്ന സമാന യോഗങ്ങളിലുണ്ടായ നിർദേശങ്ങളെല്ലാം അതേപടി നടപ്പാക്കിയിട്ടും രാജ്യത്ത് മാറ്റം വരാത്തതെന്തെന്നായിരുന്നു മോദിയുടെ ചോദ്യം. ഇന്ത്യയിലെയും ലോകത്തെ മുൻനിര കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥർ പെങ്കടുത്ത മൂന്നാമത് യോഗത്തിലാണ് മോദി ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത്.
ക്രൂഡ് ഒായിൽ വില എങ്ങനെയാണ് ആഗോളവളർച്ചയെ ബാധിച്ചതെന്ന് പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഇത് മറ്റു സാമ്പത്തികപ്രശ്നങ്ങളും ഉപഭോക്തൃ രാജ്യങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്. ഇൗ വിഷയത്തിൽ എണ്ണ ഉൽപാദക രാഷ്ട്രങ്ങൾക്ക് ഇടപെടാനാകും. വാതകവിതരണത്തിൽ സ്വകാര്യ പങ്കാളിത്തത്തിെൻറ പങ്കും പ്രധാനമന്ത്രി സൂചിപ്പിച്ചു. അതേസമയം, ഇന്ധനവിലയിൽ നേരിയ കുറവ് വരുത്തിയെങ്കിലും അതിനെ മറികടന്ന് രാജ്യത്ത് ഇന്ധനവില കുതിക്കുകയാണ്.
തുടർച്ചയായി വില ഉയർന്നതോടെ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും ഇടയിൽ നല്ലബന്ധം ഉടലെടുക്കണമെന്നും പ്രധാനമന്ത്രി ഉണർത്തി. ആവശ്യമുള്ളതിെൻറ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ രാജ്യത്ത് അസംസ്കൃത എണ്ണവില വർധന കാര്യമായി ബാധിക്കുമെന്നും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുതിച്ചുയരുന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ഉന്നത ഉദ്യോഗസ്ഥരും സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ മന്ത്രിമാരും വിവിധ സംഘടനകളുടെയും കമ്പനികളുടെയും സി.ഇ.ഒമാരും വിദഗ്ധരും ചർച്ചയിൽ പെങ്കടുത്തു. 2016 ജനുവരിയിലും 2017 ഒക്ടോബറിലും യോഗം ചേർന്ന് ഇന്ധന-വാതക വിലവർധനയിലും ഉൽപാദനത്തിലും ഇടപെടാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.