പിടികൂടിയതിൽ ഏറ്റവും പ്രായമേറിയ ആൺ സിംഹം ചത്തു

ന്യൂഡൽഹി: ഇന്ത്യയിലെ പിടികൂടിയതിൽ ഏറ്റവും പ്രായം കൂടിയ ആൺ സിംഹം രവീന്ദ്ര ചത്തു. 17 വയസുള്ള ആൺ സിംഹം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ചത്തത്. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ പ്രധാന ആകർഷണമായിരുന്നു രവീന്ദ്ര.

കഴിഞ്ഞ രണ്ടുവർഷമായി വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ സിംഹത്തിനുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച ജഡം പോസ്റ്റ്മോർട്ടം ചെയ്യും. 2009 സെപ്റ്റംബർ 21നാണ് രവീന്ദ്രയെ ബൻഗർട്ട മൃഗശാലയിൽ നിന്ന് സഞ്ജയ്ഗാന്ധി നാഷണൽ പാർക്കിലെത്തിച്ചത്.

സഞ്ജയ്ഗാന്ധി നാഷണൽ പാർക്കിലെത്തുമ്പോൾ നാല് വയസ് മാത്രമായിരുന്നു രവീന്ദ്രക്ക് പ്രായം. 1990ലാണ് 12ഹെക്ടറിൽ ഇവിടെ ലയൺ സഫാരി പാർക്ക് സ്ഥാപിച്ചത്. കടുവ, സിംഹ സഫാരി പാർക്കുകൾ കാണാനായി ധാരാളം സന്ദർശകർ പാർക്കിലെത്തുന്നുണ്ട്.

എന്നാൽ രോഗങ്ങളും പ്രായവും കാരണം സിംഹങ്ങളും കടുവകളും ചത്തൊടുങ്ങുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. രവീന്ദ്ര ചത്തതോടെ 12 വയസുള്ള ജിസ്പാ എന്ന സിംഹം മാത്രമേ സഞ്ജയ്ഗാന്ധി നാഷണൽ പാർക്കിലുള്ളൂ. 

Tags:    
News Summary - Oldest captive lion Ravindra dies at Sanjay Gandhi National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.