ശ്രീനഗർ: എട്ടുമാസത്തോളം വീട്ടുതടങ്കലിൽ കഴിഞ്ഞ കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്ക് വീട്ടുതടങ്കലിൽ നിന്ന് മോചനം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചത്. പൊതുസുരക്ഷാ നിയമ പ്രകാരം ഒമര്‍ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം പിൻവലിക്കുകയായിരുന്നു.
കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതൽ ഹരി നിവാസിൽ വീട്ടുതടങ്കലിലായിരുന്നു ഉമർ അബ്ദുല്ല.ആറുമാസത്തെ കസ്റ്റഡി കാലവധി തീർത്ത ശേഷം ഫെബ്രുവരിയിൽ ഉമർ അബ്ദുല്ലയെ പൊതുസുരക്ഷ നിയമത്തിെൻറ കീഴിൽ വീണ്ടും വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു.
കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ എട്ടുമാസമാണ് മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി കൂടിയായ ഉമർ കഴിഞ്ഞത്.
ഉമർ അബ്ദുല്ലയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പി.ഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.