ന്യൂഡൽഹി: ന്യൂഡൽഹി: കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന അഭിപ്രായ പ്രകടനം നടത്തിയ ഉമർ അബ്ദുല്ലക്ക് മറുപടിയുമായി ക്രിക്കറ്റ് താരവും ബി.ജെ.പി അംഗവുമായ ഗൗതം ഗംഭീർ.
ജമ്മുകശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് അബ്ദുല്ല പറയുകയാണെങ്കിൽ പന്നികൾ ഇവിടെ നിന്ന് പറക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. ഉമർ അബ്ദുല്ലക്ക് നല്ലൊരു കാപ്പി കൊടുത്ത് ഉറങ്ങാൻ പറയണം. എന്നിട്ടും അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായില്ലെങ്കിൽ പച്ച നിറത്തിലുള്ള പാകിസ്താനി പാസ്പോർട്ട് നൽകണമെന്നായിരുന്നു ഗംഭീറിെൻറ ട്വീറ്റ്.
ഗൗതം ഗംഭീറിെൻറ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ മറുപടിയുമായി ഉമർ അബ്ദുല്ലയുമെത്തി. താൻ ക്രിക്കറ്റ് കളിക്കാറില്ല. കാരണം എനിക്ക് കളി അറിയില്ല. അതുപോലെ ജമ്മുകശ്മീരിനെ കുറിച്ചും ചരിത്രത്തിൽ അതിെൻറ പദവിയെ കുറിച്ചും നിങ്ങൾക്കും ഒന്നും അറിയില്ല.
ദയവായി ഐ.പി.എല്ലിനെ കുറിച്ച് സംസാരിക്കു എന്നായിരുന്നു ഉമറിെൻറ മറു ട്വീറ്റ്. കേന്ദ്രസർക്കാർ ആർട്ടിക്കൾ 35 എ റദ്ദാക്കുകയാണെങ്കിൽ കശ്മീരിന് മാത്രമായി പ്രധാനമന്ത്രിയും ഗവർണറും ഉണ്ടാവുമെന്നായിരുന്നു ഉമർ അബ്ദുല്ലയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.