ഷമിക്കൊപ്പം നിൽക്കാനായില്ലെങ്കിൽ നിങ്ങളുടെ ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ ഐക്യദാർഢ്യം വെറുതെയാകും -ഉമർ അബ്​ദുല്ല

ന്യൂഡൽഹി: പേസ്​ ബൗളർ മുഹമ്മദ്​ ഷമിക്കെതി​രായ വംശീയ ആക്രമണത്തിൽ ഇന്ത്യൻ ക്രിക്കറ്റ്​​ ടീമിന്‍റെ മൗനത്തെ രൂക്ഷമായി വിമർശിച്ച്​ ജമ്മു കശ്​മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ്​ നേതാവുമായ ഉമർ അബ്​ദുല്ല. ട്വന്‍റി 20 ലോകകപ്പിൽ പാകിസ്​താനോട്​ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതിന്​ പിന്നാലെയായിരുന്നു ഷമിക്കെതിരെ സൈബർ ആക്രമണം.

സഹതാരങ്ങൾ ഷമിക്കൊപ്പം നില​െകാള്ളാത്തതിനായിരുന്നു വിമർശനം. 'പരാജയപ്പെട്ട ടീമിലെ 11 കളിക്കാരിൽ ഒരാൾ മാ​ത്രമായിരുന്നു ഷമിയും. അയാൾ മാത്രമായിരുന്നില്ല ഫീൽഡിൽ ഉണ്ടായിരുന്നത്​. സമൂഹമാധ്യമങ്ങളിൽ ക്രൂരമായി അധിക്ഷേപിക്കപ്പെടുകയും പരിഹാസത്തിന്​ ഇടയാകുകയും ചെയ്യുന്ന നിങ്ങളുടെ സഹതാരത്തിന്​ വേണ്ടി നിൽക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നിങ്ങളുടെ മുട്ടുകുത്തിനിന്നുള്ള 'ബ്ലാക്ക്​ ​ൈലവ്​സ്​ മാറ്റർ' ഐക്യദാർഢ്യം വെറുതെയാകും' -അബ്​ദുല്ല ട്വീറ്റ്​ ചെയ്​തു.

ട്വന്‍റി20 ലോകകപ്പിൽ പാകിസ്​താനോട്​ ഇന്ത്യ തോറ്റതിൽ ടീമിന്​ മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ​ മാത്രമായിരുന്നു സൈബർ ആക്രമണം. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടു.ഇന്ത്യ ഉയർത്തിയ 152 റൺസ്​ വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ്​ നഷ്​ടപ്പെടുത്താതെ പാക്​ ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. 3.5 ഓവറിൽ 44 റൺസ്​ വഴങ്ങി ഷമി നിറംമങ്ങിയ ദിനമായിരുന്നു ഞായറാഴ്​ച.

ടീം ഒന്നടങ്കം ശരാശരി പ്രകടനം മാത്രമാണ്​ പുറത്തെടുത്തതെങ്കിലും ട്രോളൻമാർ ലക്ഷ്യം വെച്ചത്​ ഷമിയെയായിരുന്നു. എന്നാൽ വിദ്വേഷ പോസ്റ്റുകൾ വന്നതിന്​ പിന്നാലെ നിരവധി ആരാധകരും സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്​, ഇർഫാൻ പത്താൻ, ഹർഭജൻ സിങ്​ എന്നിവരടക്കമുള്ള താരങ്ങളും ഷമിക്ക്​ പിന്തുണയുമായെത്തി.

Tags:    
News Summary - Omar Abdullah slams Indian team for not taking stand for Mohammed Shami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.