ഷമിക്കൊപ്പം നിൽക്കാനായില്ലെങ്കിൽ നിങ്ങളുടെ ബ്ലാക്ക് ലൈവ്സ് മാറ്റർ ഐക്യദാർഢ്യം വെറുതെയാകും -ഉമർ അബ്ദുല്ല
text_fieldsന്യൂഡൽഹി: പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരായ വംശീയ ആക്രമണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു ഷമിക്കെതിരെ സൈബർ ആക്രമണം.
സഹതാരങ്ങൾ ഷമിക്കൊപ്പം നിലെകാള്ളാത്തതിനായിരുന്നു വിമർശനം. 'പരാജയപ്പെട്ട ടീമിലെ 11 കളിക്കാരിൽ ഒരാൾ മാത്രമായിരുന്നു ഷമിയും. അയാൾ മാത്രമായിരുന്നില്ല ഫീൽഡിൽ ഉണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിൽ ക്രൂരമായി അധിക്ഷേപിക്കപ്പെടുകയും പരിഹാസത്തിന് ഇടയാകുകയും ചെയ്യുന്ന നിങ്ങളുടെ സഹതാരത്തിന് വേണ്ടി നിൽക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നിങ്ങളുടെ മുട്ടുകുത്തിനിന്നുള്ള 'ബ്ലാക്ക് ൈലവ്സ് മാറ്റർ' ഐക്യദാർഢ്യം വെറുതെയാകും' -അബ്ദുല്ല ട്വീറ്റ് ചെയ്തു.
ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോറ്റതിൽ ടീമിന് മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ മാത്രമായിരുന്നു സൈബർ ആക്രമണം. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടു.ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. 3.5 ഓവറിൽ 44 റൺസ് വഴങ്ങി ഷമി നിറംമങ്ങിയ ദിനമായിരുന്നു ഞായറാഴ്ച.
ടീം ഒന്നടങ്കം ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തതെങ്കിലും ട്രോളൻമാർ ലക്ഷ്യം വെച്ചത് ഷമിയെയായിരുന്നു. എന്നാൽ വിദ്വേഷ പോസ്റ്റുകൾ വന്നതിന് പിന്നാലെ നിരവധി ആരാധകരും സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, ഇർഫാൻ പത്താൻ, ഹർഭജൻ സിങ് എന്നിവരടക്കമുള്ള താരങ്ങളും ഷമിക്ക് പിന്തുണയുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.