ഇന്ത്യയിൽ രണ്ടാമത്തെ ഒമിക്രോൺ മരണം, മരിച്ചത് രാജസ്ഥാനിലെ​ 73കാരൻ

ന്യൂഡൽഹി: രാജ്യത്ത്​ ഒമിക്രോൺ ബാധിച്ച്​ മരിച്ചവരുടെ എണ്ണം രണ്ടായി. രാജസ്ഥാനിലെ ഉദയ്പൂരിലെ 73കാരനാണ്​ രോഗബാധയെ തുടർന്ന്​ മരിച്ചത്​. രാജസ്ഥാനിലെ ആദ്യ ഒമിക്രോൺ മരണമാണിത്​.

ഡിസംബർ 15നാണ്​ 73കാരന്​ കോവിഡ്​ പോസിറ്റീവാകുന്നത്​. ഡിസംബർ 21നും 22നും നടത്തിയ പരിശോധനയിൽ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാൽ ജനിതക ശ്രേണീകരണത്തിന്​ അയച്ച ഇദ്ദേഹത്തിന്‍റെ സാമ്പിൾ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണ്​ സ്ഥിരീകരിച്ചതെന്ന്​ ഡിസംബർ 25ന്​ ഫലം വന്നതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ദിനേഷ്​ ഖരാദി പറഞ്ഞു.

തുടർന്ന്​ എം.ബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വെളുപ്പിന്​ മരിച്ചു. പോസ്റ്റ്​ കോവിഡ്​ ന്യൂമോണിയയെ തുടർന്നാണ്​ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പ്രമേഹം, രക്തസമ്മർദ്ദം, ഹൈപ്പോ ​തൈറോയിഡിസം എന്നിവയുമുണ്ടായിരുന്നു. ഉദയ്പൂരിൽ ഇതുവരെ നാലുപേർക്കാണ്​ ഒമിക്രോൺ സ്ഥിരീകരിച്ചത്​.

മഹാരാഷ്ട്രയിൽ രാജ്യത്തെ ആദ്യ ഒമി​ക്രോൺ മരണം സ്ഥിരീകരിച്ചിരുന്നു. 52കാരനാണ്​ മരിച്ചത്​. പ്രമേഹ രോഗിയായിരുന്നു ഇദ്ദേഹം. നൈജീരിയയിൽ നിന്ന്​ മടങ്ങിയെത്തിയ 52കാരന്​ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ ആശു​പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച്​​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. 

Tags:    
News Summary - Omicron positive man dies in Rajasthan second fatality in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.