ന്യൂഡൽഹി: സെലക്ഷൻ ലഭിക്കാൻ വ്യാജ വികലാംഗ, ജാതി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്ന് ആരോപണ വിധേയയായ വിവാദ ട്രെയ്നി ഐ.എ.എസ് ഒഫിസർ പൂജ ഖേദ്കർ അക്കാദമിയിൽ റിപ്പോർട്ട് ചെയ്തില്ല.
ചൊവ്വാഴ്ചയാണ് ഇവരോട് മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നത്. വിവാദങ്ങൾ പുറത്തു വന്നതോടെ ഖേദ്കറെ അക്കാദമിയിലേക്ക് തിരിച്ചുവിളിക്കുകയും അവരുടെ പരിശീലന പരിപാടി നിർത്തിവെക്കുകയും ചെയ്തിരുന്നു.
ജൂലൈ 23നകം റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്. ജൂലൈ 16ന് മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ പരിശീലന കാലയളവ് അവസാനിപ്പിച്ചതായി വ്യക്തമാക്കി പൂജ ഖേദ്കറിന് കത്തെഴുതിയിരുന്നു. പൂജ ഖേദ്കർ അക്കാദമിയെ അറിയിക്കുകയോ കത്തിന് മറുപടി നൽകുകയോ ചെയ്തിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
സിവിൽ സർവീസ് പരീക്ഷകളിൽ അഡ്മിഷൻ നേടുന്നതിനായി അവരുടെ പേര്, പിതാവിന്റ പേര് മെയിൽ ഐഡി എന്നിവ തെറ്റായി യു.പി.എസ്.സിക്ക് സമർപ്പിച്ചതിന് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.