യു.പിയിൽ മാലിന്യവണ്ടി തടഞ്ഞ് മുസ്‍ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് പശുരക്ഷാ ഗുണ്ടകൾ

ഉത്തർ പ്രദേശിൽ കാലിക്കടത്ത് ആരോപിച്ച് പശുരക്ഷാ ഗുണ്ടകൾ മാലിന്യവണ്ടിയുായി പോകുകയായിരുന്ന മുസ്‍ലിം യുവാവിനെ മർദ്ദിച്ച് അവശനാക്കി. ഉത്തർപ്രദേശിലെ മഥുരയിൽ ഡ്രൈവറായ യുവാവാണ് ആക്രമണത്തിന് ഇരയായത്.

മൃഗങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറായ 35കാരൻ ആമിറാണ്‌ ഞായറാഴ്ച ക്രൂരമർദ്ദനത്തിന് ഇരയായത്. രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ പ്രദേശത്തെ താമസക്കാരനായി വാഹനം ഓടിച്ച ഡ്രൈവറെ ജനക്കൂട്ടം മർദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വെറുതെ വിടാൻ അക്രമികളോട് യാചിച്ച ആമിറിനെ അവർ ലെതർ ബെൽറ്റ് കൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനമേറ്റയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗോ മാംസവും പശുക്കളെയും കടത്തുന്നതായി ആരോപിച്ചാണ് ആമിറിനെ മർദ്ദിച്ചത്. എന്നാൽ വാഹനം ഗ്രാമത്തിലെ ശുചീകരണ ഡ്രൈവിന്റെ ഭാഗമായി മൃഗങ്ങളുടെ അവശിഷ്ടം നീക്കം ചെയ്യാൻ ഉപയോഗിച്ചതാണെന്നാണ് പൊലീസ് പിന്നീട് കണ്ടെത്തിയത്. രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിയാണ് വാഹനം അയച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


മൃഗങ്ങളുടെ ശരീരാവശിഷ്ടം നീക്കാൻ ജില്ലാ പഞ്ചായത്തിന്റെ ലൈസൻസ് ഇദ്ദേഹത്തിനുണ്ടെന്നും കണ്ടെത്തി. വാഹനത്തിനകത്ത് ഗോമാംസമോ ബീഫോ ഇല്ലെന്ന് തങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് വ്യക്തമാക്കി. തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരായ 16 പേർക്കെതിരെയാണ് കേസ്. 

Tags:    
News Summary - On Camera, Muslim Man Assaulted Over Cow Smuggling Rumours In UP's Mathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.