ന്യൂഡൽഹി: സംസ്ഥാന നിയമസഭ-പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനുള്ള ബിൽ പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യത. വിവിധ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
വർഷങ്ങളായി ബി.ജെ.പി സർക്കാർ ആവശ്യപ്പെട്ടിരുന്ന കാര്യം വിവിധ കക്ഷികളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചിരിക്കയായിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭക്ക് മുമ്പാകെ വെച്ചതിന് പിന്നാലെയാണ് ബിൽ അവതരിപ്പിക്കാനുള്ള വഴിതെളിഞ്ഞത്.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതു സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. ആ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവ് ഗണ്യമായി കുറക്കാമെന്നാണ് ഇതിന്റെ നേട്ടമായി എടുത്തുകാണിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.