ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളുടെ നില ഗുരുതരമാണ്. 24കാരനായ ഒയിനം കെനഗി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഡി.എം കോളജ് കോംപ്ലക്സിലാണ് സ്ഫോടനം നടന്നത്. ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കരുതുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷവും അക്രമങ്ങളും മണിപ്പൂരിൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഇംഫാൽ തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ ലാംഫെൽപട്ടിലുള്ള യുനൈറ്റഡ് കമ്മിറ്റി മണിപ്പൂർ (യു.സി.എം) എന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ ഓഫീസ് അജ്ഞാതർ തീയിട്ടു.
കൂടാതെ, ശനിയാഴ്ച പുലർച്ചെ 12.45 ഓടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സ്കൂളിന്‍റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം അജ്ഞാതർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. പരിസരത്ത് നിർത്തിയിട്ട ഒരു വാഹനവും നശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.