ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പട്ടു. മൂന്ന് പേർ കടയിലേക്ക് അതിക്രമിച്ചു കയറുകയും ഇരയ്ക്ക് നേരെ 15 തവണയെങ്കിലും വെടിയുതിർക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ അക്രമികൾ രക്ഷപ്പെട്ടു. വെടിയേറ്റ ആളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വ്യക്തി വൈരാഗ്യമോ തൊഴിൽ വൈരാഗ്യമോ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കുറ്റവാളികളെ തിരിച്ചറിയാൻ സുരക്ഷാ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ബർഗർ കിംഗ് ഔട്ട്‌ലെറ്റിന്റെ മാനേജരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് മുതിർന്ന പോലീസ് ഓഫീസർ വിചിത്ര വീർ പറഞ്ഞു.
ഔട്ട്‌ലെറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന മെഴ്‌സിഡസ് കാറും കണ്ടെത്തിയിട്ടുണ്ട്. ഇതിന് അക്രമികളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.