കൊഹിമ: തെരെഞ്ഞടുപ്പ് പുരോഗമിക്കുന്ന നാഗാലാൻറിൽ ടിസിത് ജില്ലയിെല ഒരു പോളിങ് ബൂത്തിനു നേരെ ബോംബേറ്. ബോംബേറിൽ ഒരു വോട്ടറുെട കാലിന് പരിക്കേറ്റു. ഇൗ അക്രമം ഒഴിച്ചു നിർത്തിയാൽ തെരഞ്ഞെടുപ്പ് സമാധാനപരമായാണ് പുരോഗമിക്കുന്നത്.
മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളഇ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് നാലു മണിവരെയാണ് നടക്കുക. എന്നാൽ, നാഗാലാൻഡിെല ഉൾപ്രദേശങ്ങളിൽ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.
ഇരു സംസ്ഥാനങ്ങളിലും 60 വീതം സീറ്റുകളാണുള്ളതെങ്കിലും 59 വീതം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയയിൽ വില്യം നഗറിലെ തെരഞ്ഞെടുപ്പ് എൻ.സി.പി സ്ഥാനാർഥി െജാനാഥൻ എൻ. സാങ്മ കൊല്ലപ്പെട്ടതിനെതുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്. നാഗാലാൻഡിെല വടക്കൻ അൻഗാമി -രണ്ട് മണ്ഡലത്തിൽ നിന്ന് എൻ.ഡി.പി.പി മേധാവി നെയ്ഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ത്രിപുര ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ മാർച്ച് മൂന്നിന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.