മുംബൈ: സവർക്കറേക്കാൾ വലിയ മതേതരവാദിയെ കാണാൻ സാധിക്കില്ലെന്ന് കൊച്ചുമകൻ രഞ്ജീത്ത് സവർക്കർ. ഇന്ദിരാഗാന്ധ ി സർവർക്കറുടെ പിന്തുടർന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഇന്ത്യയെ അവർ പാകിസ്താെൻറ കാൽക്കീഴിൽ അടിയറവ് വെക്കാതെ സൈന്യത്തെ ശക്തിപ്പെടുത്തിയത്. നെഹ്റുവിെൻറയും ഗാന്ധിയുടെയും ആദർശങ്ങൾക്ക് എതിരായിരുന്നു ഇന്ദിരയുടെ നടപടികളെന്നും രഞ്ജീത്ത് സവർക്കർ പറഞ്ഞു. സവർക്കർക്ക് ഭാരതരത്ന നൽകാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കൊച്ചുമകെൻറ പ്രസ്താവന.
സവർക്കർക്ക് ഭാരതരത്ന നൽകാനുള്ള നീക്കത്തിനെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം സവർക്കർക്ക് ഭാരതരത്ന നൽകാനുള്ള നീക്കത്തിന് എതിരാണ്. ഉവൈസിയും തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സവർക്കർക്ക് ഭാരതരത്ന നൽകാനുള്ള നീക്കങ്ങൾക്ക് ബി.ജെ.പി സർക്കാർ തുടക്കം കുറിച്ചിരുന്നു. സ്വാതന്ത്രസമരത്തിൽ സവർക്കർ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന വ്യാപകമായ പ്രചാരണങ്ങളും ബി.ജെ.പി നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെ പ്രചാരണങ്ങൾ ഏറ്റെടുക്കുകയും ഇന്ത്യ സ്വാതന്ത്രസമരം ചരിത്രം മാറ്റിയെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.