ചെന്നൈ: തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാറിന്‍റെ കന്നിബഡ്ജറ്റിൽ സ്ത്രീകൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ പ്രസവാവധി ഒരു വർഷമായി ദീർഘിപ്പിച്ചു. നേരത്തേ ഇത് ഒൻപത് മാസമായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ ധനസഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പെട്രോളിന് മൂന്ന് രൂപ കുറക്കാനുള്ള തീരുമാനവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
ട്രാൻസ്ജെൻഡർ സമൂഹത്തിന് പെൻഷൻ ഏർപ്പെടുത്താൻ 1.50 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. ധനമന്ത്രി പളനിവേൽ ത്യാഗരാജനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രതിപക്ഷമായ അണ്ണാഡി.എം.കെ ബഡ്ജറ്റ് അവതരണ വേളയിൽ സഭ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. മൂന്ന് മണിക്കൂർ നേരമാണ് ബഡ്ജറ്റ് അവതരണം നീണ്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.