സർക്കാർ ജോലിക്കും എക്സ്പീരിയൻസ് വേണം; നിയമം നടപ്പാക്കാനൊരുങ്ങി ഇന്ത്യൻ സംസ്ഥാനം

സർക്കാർ ജോലിക്ക് പ്രവർത്തിപരിചയമെന്ന പുതിയ ആശയവുമായി ഗോവ. ഒരോ സർക്കാർ ജോലിക്കും കൃത്യമായ ആളെ തന്നെ തെരഞ്ഞെടുക്കാൻ സർക്കാർ ആവശ്യമായ നിയമഭേദഗതികൾ അധികം വൈകാതെ വരുത്തുമെന്ന് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. വടക്കൻ ഗോവയിലെ തലേഗാവോ ഗ്രാമത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാളെ നേരിട്ട് സർക്കാർ സർവീസിലേക്ക് എടുക്കുന്ന രീതി അവസാനിപ്പിക്കും. സർക്കാർ സർവീസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയായിരിക്കും എല്ലാ സർക്കാർ ജോലി നിയമനങ്ങളും. ഇത്തരത്തിലുള്ള നിബന്ധന സർക്കാരിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാൻ ഇടയാക്കുമെന്ന് ഗോവൻ മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷത്തെ ജോലി പരിചയം എല്ലാ സർക്കാർ ഉദ്യോഗത്തിനും ഉടൻ ബാധകമാക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - One-year work experience to be made mandatory for govt jobs in Goa: CM Pramod Sawant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.