മുംബൈ: ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന് നഷ്ടമായത് 43.45 ലക്ഷം രൂപ. തട്ടിപ്പുകാർ വാട്സ്ആപ്പ് വഴിയാണ് നിർദേശം കൊടുത്തതെന്നും നിശ്ചിത ജോലി പൂർത്തിയാക്കിയാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിലാണ് യുവാവ് വീണതെന്നും പൊലീസ് പറഞ്ഞു.
അധിക വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 43.45 ലക്ഷം രൂപ അടച്ചെങ്കിലും പ്രതിഫലമൊന്നും ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐ.പി.സി സെക്ഷൻ 420 പ്രകാരം തട്ടിപ്പുക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സാധാരണയായി വീഡിയോകൾ ലൈക്ക് ചെയ്യൽ പോലുള്ള ജോലികൾ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുകയും അതിന് ചെറിയ പേയ്‌മെന്റുകൾ നടത്തുകയും ചെയ്യുന്ന ഇത്തരം തട്ടിപ്പുക്കാർ പിന്നീട് വലിയ വരുമാനം നേടുന്നതിനായി കൂടുതൽ പണം നിക്ഷേപിക്കാൻ ആളുകളെ പ്രലോഭിപ്പിച്ചുമാണ് പണം തട്ടിയെടുക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
അടുത്തിടെ നവി മുംബൈയിൽ നിന്നുള്ള 33 കാരിയായ ഒരു സ്ത്രീയ്ക്കും ഇത്പോലെ ഓൺലൈൻ ജോലി തട്ടിപ്പിൽ 17 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.