ന്യൂഡൽഹി: കോവിഡ് മഹാമാരി കണക്കിലെടുത്ത് വിഡിയോ കോൺഫറൻസ് മുഖേന പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റികൾ യോഗം ചേരുന്നതിന് ലോക്സഭ സ്പീക്കർ ഓം ബിർലയും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവും അനുമതി നിഷേധിച്ചു.
സഭാ സമിതികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ വിഡിയോ കോൺഫറൻസായി യോഗങ്ങൾ നടത്തണമെന്ന് വിവിധ പ്രതിപക്ഷ പാർട്ടികളും സർക്കാറിനെ അനുകൂലിക്കുന്ന ചില കക്ഷികളും ആവശ്യപ്പെട്ടിരുന്നു. പാർലമെൻറ് സമ്മേളനങ്ങളുടെ ഇടവേളകളിൽ സഭാ സമിതികൾ ചേർന്ന് നിയമാനുസൃത പ്രവർത്തനം മുന്നോട്ടു നീക്കുന്ന പതിവ് കോവിഡ് മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.
വെർച്വൽ മീറ്റിങ് നടത്തുന്നത് സാങ്കേതിക തടസ്സങ്ങളും രഹസ്യാത്മകത നഷ്ടപ്പെടുമെന്ന വാദവുമാണ് സഭാധ്യക്ഷന്മാർ മുന്നോട്ടുവെച്ചിരിക്കുന്നത്. കോവിഡ് പടർച്ച ഒതുങ്ങി സാധാരണ നില കൈവരിക്കുന്ന മുറക്ക് സഭാ സമിതി യോഗങ്ങൾ നടത്താമെന്നാണ് അവരുടെ നിലപാട്.
പാർലമെൻറ് മന്ദിരത്തിെൻറ നിർമാണം ചട്ടങ്ങൾ ലംഘിച്ചു നടത്തുന്ന സർക്കാർ, സഭാസമിതി പ്രവർത്തനം വെറും സാങ്കേതികതയുടെ പേരു പറഞ്ഞു തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വിഡിയോ കോൺഫറൻസുകൾ നടത്തുന്നുണ്ട്. എന്നാൽ 30ഓളം എം.പിമാർ പങ്കെടുക്കുന്ന സഭാ സമിതികൾ ഈ രൂപത്തിൽ നടത്താൻ കഴിയില്ലെന്നത് ബാലിശമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും പാർലമെൻറ് അതിെൻറ ചുമതലകളിൽ നിന്ന് ഇത്തരത്തിൽ ഒഴിഞ്ഞു മാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസും യു.കെയും അടക്കം ജനാധിപത്യ രാജ്യങ്ങൾ പുതിയ സാഹചര്യത്തിൽ പാർലമെൻററി പ്രവർത്തനത്തിന് വിഡിയോ കോൺഫറൻസിങ് അനുവദിക്കുന്നുണ്ട്. രാജ്യസുരക്ഷ അടക്കം സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന മന്ത്രിസഭ യോഗം പോലും വിഡിയോ കോൺഫറൻസായി നടത്തുന്നുേമ്പാൾ തന്നെയാണ് സഭാസമിതികളുടെ പ്രവർത്തനത്തിന് വിലക്ക്. ഇത് പ്രതിപക്ഷത്തിെൻറ റോൾ ഒന്നുകൂടി ചുരുക്കാനുള്ള തന്ത്രമായും പ്രതിപക്ഷ നേതാക്കൾ കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.