ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം എന്ന് നിലവിൽ വന്നാലും അത് ബി.ജെ.പി നിർമിച്ചതായിരിക്കുമെന്ന് ഉത്തർപ്രദേശ ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റൊരു പാർട്ടിക്കും രാമക്ഷേത്രം നിർമിക്കാൻ പറ്റില്ല. അയോധ്യയിൽ രാമക്ഷേ ത്രം നിർമിക്കാൻ ബി.ജെ.പിക്കു മാത്രമേ സാധിക്കൂ എന്ന കാര്യത്തിൽ സംശയമേ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്നോവിൽ ഒര ു പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ആരാണോ രാമക്ഷേത്രം നിർമിക്കുന്നത് അവരെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുമെന്ന് പരിപാടിയിൽ പെങ്കടുത്ത യുവാക്കളിൽ നിന്ന് മുദ്രാവാക്യം ഉയർന്നതോടെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. പൂണൂൽ ധരിച്ചവർ അത് വോട്ടിനു വേണ്ടിയാണ് ധരിച്ചതെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് യോഗി ആരോപിച്ചു.
രാമെൻറയും കൃഷ്ണെൻറയും നിലനിൽപ്പിനെ നിഷേധിക്കുന്നവരാണ് കോൺഗ്രസുകാരെന്നും അവർ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും പറഞ്ഞ യോഗി, രാമായണത്തിൽ പ്രതിപാദിച്ച പുഷ്പക വിമാനം ഒരു ൈഎതീഹ്യമല്ല മറിച്ച് യാഥാർഥ്യമായിരുന്നെന്നും അഭിപ്രായെപ്പട്ടു. സേഗ് ഭരദ്വാജ് എഴുതിയ വിമാന ശാസ്ത്രത്തിൽ പുഷ്പക വിമാനത്തിെൻറ സിദ്ധാന്തം വിശദീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.