മുസഫർപുർ (ബിഹാർ): മുസ്ലിംകൾക്കും ദലിതർക്കുമെതിരെ വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലക്കെതിരെ പ്രധാനമന്ത്രിക്ക ് കത്തയച്ച ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരായ 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന ്ന് ഹരജി. സുധീർകുമാർ ഓജ എന്ന അഭിഭാഷകനാണ് ബിഹാറിലെ സി.ജെ.എം കോടതിയിൽ ഹരജി നൽകിയത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മതവികാരം വ്രണപ്പെടുത്തൽ, ദേശീയോദ്ഗ്രഥനത്തിന് വിഘാതം സൃഷ്ടിക്കൽ എന്നിവയുൾപ്പെടെ ആരോപിച്ചാണ് ഹരജി.
പ്രധാനമന്ത്രിയുടെ മികച്ച പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതാണ് കത്തെന്ന് ഹരജിയിൽ ആരോപിച്ചു. ഹരജി ആഗസ്റ്റ് മൂന്നിന് കോടതി പരിഗണിച്ചേക്കും.
‘ജയ് ശ്രീരാം’ വിളികൾ വിദ്വേഷക്കൊലകൾക്കുള്ള പ്രേരണയായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്നം, അനുരാഗ് കശ്യപ്, രാമചന്ദ്ര ഗുഹ, ശുഭ മുദ്ഗൽ, രേവതി ഉൾപ്പെടെയുള്ള രാജ്യത്തെ ചലച്ചിത്ര-സാംസ്കാരിക പ്രമുഖർ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.