ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടു യന്ത്രത്തിെൻറ വിശ്വാസ്യത ചോദ്യം ചെയ്ത് വീണ്ടും പ്രതിപ ക്ഷ പാർട്ടികൾ. ലോക്സഭാ െതരഞ്ഞെടുപ്പിൽ 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണി ഒത്തുനോക ്കണമെന്ന ആവശ്യത്തിലുറച്ചു നിൽക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവു മായ ചന്ദ്രബാബുനായിഡുവിെൻറ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ ചേർന്ന 21 പ്രതിപക്ഷ പാ ർട്ടികളുടെ സംയുക്തയോഗം തീരുമാനിച്ചു. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് േയാഗ ശേഷം വാർത്തസമ്മേളനത്തിൽ ചന്ദ്രബാബു നായിഡുവും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിയും വ്യക്തമാക്കി.
ആദ്യഘട്ട വോെട്ടടുപ്പിൽ വിവിപാറ്റുകളിൽ വോട്ട് ഏഴു സെക്കൻഡിന് പകരം മൂന്നു സെക്കൻഡ് മാത്രമാണ് വോട്ടർക്ക് കാണാനായതെന്ന് വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വിവിപാറ്റ് രസീതുകൾ എണ്ണാൻ വേണ്ട സമയത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതായും അവർ പറഞ്ഞു. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം ആറു ദിവസം വൈകുമെന്നാണ് കമീഷൻ സുപ്രീംകോടതിയിൽ പറഞ്ഞത്.
ഇത് ശരിയല്ല. ബാലറ്റ് പേപ്പർ എണ്ണുന്ന കാലത്ത് 24 മണിക്കൂറാണ് പൂർണ ഫലത്തിനായി എടുത്തിരുന്നെതന്ന് ചന്ദ്രബാബുനായിഡു പറഞ്ഞു. വോട്ടു യന്ത്രങ്ങളുടെ സുതാര്യത ഉറപ്പുവരുത്തണം. അവയുടെ വിശ്വാസ്യതയിൽ സംശയമുണ്ട്. വികസിത രാജ്യങ്ങളായ ജർമനി, നെതർലൻഡ്സ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളിൽ നിന്ന് ബാലറ്റ്പേപ്പറുകളിലേക്ക് മടങ്ങി.
ഇന്ത്യയും ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണം. 2014ലെ ആകെ പോൾ ചെയ്തതിെൻറ 70 ശതമാനം വോട്ടുകളെ പ്രതിനിധാനംചെയ്യുന്ന പാർട്ടികളെന്ന നിലയിലാണ് ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ട വോെട്ടടുപ്പിൽ വ്യാപക പരാതികളുയർന്നിട്ടുണ്ടെന്നും എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ മതിയായ ശ്രദ്ധ നൽകിയിട്ടില്ലെന്നും അഭിേഷക് സിങ്വി കുറ്റപ്പെടുത്തി.
വോട്ടു യന്ത്രത്തിൽ ജനം വിശ്വസിക്കുന്നില്ലെന്നും മറ്റുപാർട്ടികൾക്കുള്ള ബട്ടൺ അമർത്തുമ്പോൾ ബി.ജെ.പിക്ക് വോട്ടുപോകുന്നത് കമീഷൻ അന്വേഷിക്കാത്തത് എന്തുകൊണ്ടാെണന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചോദിച്ചു. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, സി.പി.എം നേതാവ് നീലോൽപ്പൽ ബസു, സി.പി.ഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി എന്നിവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു. 50ശതമാനം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളുകയും പകരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.