ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. വിവിധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യയാണ് കേന്ദ്രസർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാൻ തീരുമാനിച്ചത്. മണിപ്പൂർ കലാപത്തെ സംബന്ധിച്ച് ചർച്ച ഉയർത്തികൊണ്ടു വരികയാണ് ഇതിലൂടെ പ്രതിപക്ഷ പാർട്ടികൾ ലക്ഷ്യമിടുന്നത്.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കൊണ്ട് പ്രസ്താവന നടത്തിക്കുകയാണ് ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം രാജ്യസഭയിൽ മണിപ്പൂർ വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാറിനെ ആക്രമിക്കുന്നത് പ്രതിപക്ഷം തുടരുകയും ചെയ്യും. അതേസമയം, മണിപ്പൂർ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് -‘ഇൻഡ്യ’- ഉറച്ചുനിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായിരുന്നു.
പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യെ പരിഹസിച്ച് മോദി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.