ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷം ഒന്നിക്കണം -മമതാ ബാനർജി

കൊൽക്കത്ത: അടുത്ത പൊതു തെര​ഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുളളിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് മമതാ ബാനർജി. കൊൽക്കത്തിയിൽ ജനങ്ങളെ അഭിസംബാധന ചെയ്യവേയാണ് പ്രതിപക്ഷം ഒന്നിക്കണമെന്ന് അവർ ആവശ്യപ്പെട്ടത്.

‘ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ, രാജ്യത്തു നിന്ന് തന്നെ പുറത്താക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടണം. രാജ്യത്തെ രക്ഷിക്കാൻ ദുശ്യാസനനെ ഒഴിവാക്കുക, ജനാധിപത്യത്തെയും പാവങ്ങളെയും രക്ഷിക്കാൻ ദുര്യോധനനെ ബഹിഷ്‍കരിക്കുക’- മമത പറഞ്ഞു.

മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കൾ മന്ത്രിമാരാകുമ്പോൾ, പ്രതിപക്ഷ നേതാക്കൾ പ്രസംഗത്തിന്റെ പേരിൽ പാർലമെ​ന്റിൽ അയോഗ്യരാക്കപ്പെടുന്നു. -മമത വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ അയോഗ്യതയോടെയാണ് മമത നയം മാറ്റിയത്. നേരത്തെ വിഷയബന്ധിതമായ പിന്തുണ എന്നായിരുന്നു രാഹുലിന്റെ അയോഗ്യതക്കെതിരായ പ്രതിഷേധങ്ങൾക്ക് നൽകിയ പിന്തുണക്ക് പാർട്ടി നൽകിയ വിശദീകരണം. ഇതിൽ നിന്നുള്ള വൻ മാറ്റമാണ് മമതയുടെ പുതിയ പ്രഖ്യാപനം.

Tags:    
News Summary - "Opposition Must Unite And... ": Mamata Banerjee Voices Mission 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.