ന്യൂഡൽഹി: മൂന്നാമൂഴം മുത്തലാഖ് ബിൽ പാസാക്കി ലോക്സഭ. മൂന്നുവട്ടം തലാഖ് ചൊല്ലി ഉട നടി വിവാഹബന്ധം വേർപെടുത്തുന്ന മുത്തലാഖ് രീതി ക്രിമിനൽകുറ്റമാക്കുന്ന നിയമനിർ മാണത്തിനെതിരെ പ്രതിപക്ഷപാർട്ടികൾ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ടു തള്ളി. നേരേത്ത രണ്ടു വട്ടം പാസാക്കി രാജ്യസഭയിൽ എത്തിച്ചു പരാജയപ്പെട്ട ബിൽ മൂന്നാമ തും ലോക്സഭയിൽ സർക്കാർ പാസാക്കിയത് ഇറങ്ങിപ്പോക്കിെൻറയും ബഹളത്തിെൻറയും അക മ്പടിയോടെയാണ്.
മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് ബില്ലിനെ തിരെ എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂർ തുടങ്ങിയവർ കൊണ്ടുവന്ന പ്രമേയത്തിന്മേൽ ഏഴു മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ നടന്ന വോെട്ടടുപ്പിൽ ഭരണപക്ഷത്തിന് അനുകൂലമായി 303 വോട്ട് ലഭിച്ചപ്പോൾ 82 പേർ എതിർത്ത് വോട്ടുചെയ്തു. ബില്ലിനോടുള്ള പ്രതിപക്ഷ വിയോജിപ്പ് പലരൂപത്തിൽ സഭയിൽ അരങ്ങേറി. ബി.ജെ.പി സഖ്യകക്ഷിയായ ജനതാദൾ-യുവും ബില്ലിനെ എതിർത്ത് ചർച്ച പൂർത്തിയാകുന്നതിനുമുേമ്പ ഇറങ്ങിപ്പോയി.
മുത്തലാഖ് ക്രിമിനൽകുറ്റമാക്കുന്ന വ്യവസ്ഥ എടുത്തുകളയണമെന്ന പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ ഭേദഗതി നിർദേശം വോെട്ടടുപ്പിൽ തള്ളിയതിനെ തുടർന്ന് കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ആർ.എസ്.പി, കേരള കോൺഗ്രസ്, നാഷനൽ കോൺഫറൻസ് തുടങ്ങി വിവിധ പാർട്ടികൾ പ്രതിഷേധിച്ച് സഭ വിട്ടു. എന്നാൽ മുസ്ലിംലീഗ്, സി.പി.എം, എ.െഎ.എം.െഎ.എം തുടങ്ങിയ പാർട്ടികൾ ഇറങ്ങിപ്പോക്കിൽ പെങ്കടുക്കാതെ അവസാനഘട്ടംവരെ സഭയിൽ ഇരുന്ന് ബില്ലിെൻറ വിവിധ വ്യവസ്ഥകളെ എതിർത്തു.
യു.എ.പി.എ ബില്ലിന്മേൽ നടന്ന വോെട്ടടുപ്പിൽ പെങ്കടുക്കാതെ കഴിഞ്ഞ ദിവസം നടത്തിയ ഇറങ്ങിപ്പോക്ക് ചർച്ചയായ പശ്ചാത്തലത്തിലായിരുന്നു സി.പി.എമ്മിെൻറ നയംമാറ്റം. മുത്തലാഖ് ബില്ലിെൻറ കാര്യത്തിൽ സർക്കാറിെൻറ പിടിവാശിയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് വോെട്ടടുപ്പിനു മുമ്പുതന്നെ ഇറങ്ങിപ്പോക്ക് നടത്തി. സഭയിൽ സംസാരിക്കുേമ്പാൾ ബി.ജെ.പി ബെഞ്ചുകളിൽനിന്നുണ്ടായ മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ച് സമാജ്വാദി പാർട്ടി, ബി.എസ്.പി അംഗങ്ങളും നേരേത്ത ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.
മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ
മുത്തലാഖ് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് മോദിസർക്കാറിെൻറ നിയമനിർമാണശ്രമങ്ങൾ. മുസ്ലിം വനിതകളുടെ അവകാശസംരക്ഷണത്തിെൻറ പേരിൽ മുത്തലാഖ് ക്രിമിനൽകുറ്റമാക്കി മൂന്നു വട്ടം ഒാർഡിനൻസ് ഇറക്കി. രണ്ടുവട്ടം ലോക്സഭ പാസാക്കി രാജ്യസഭയിൽ എത്തിച്ചെങ്കിലും അവിടെ പാസാക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിനുമുേമ്പ വീണ്ടും ഒാർഡിനൻസ് ഇറക്കി. അതിെൻറ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും േലാക്സഭയിൽ അവതരിപ്പിച്ചത്. സർക്കാറിന് കേവല ഭൂരിപക്ഷമുള്ളതിനാൽ ലോക്സഭയിൽ അനായാസം പാസാക്കിയ ബിൽ ഇത്തവണ രാജ്യസഭയിൽ പാസാകാൻ കൂടുതൽ അനുകൂലമായ സാഹചര്യമാണ് സർക്കാറിന്. വിവരാവകാശ നിയമഭേദഗതി രാജ്യസഭയിൽ പാസാക്കിയ സാഹചര്യം മുത്തലാഖ് ബില്ലിനും ബാധകം. എന്നാൽ, മുത്തലാഖിന് കൂടുതൽ പാർട്ടികളുടെ എതിർപ്പുണ്ട്.
പ്രധാന വ്യവസ്ഥകൾ
കഴിഞ്ഞവട്ടം പാസാക്കിയ ബിൽ അതേപടിയാണ് വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യവസ്ഥകളിൽ മാറ്റമില്ല.
ഭാര്യയുടെയോ ഉറ്റബന്ധുക്കളുടെയോ പരാതിയിൽ മുത്തലാഖ് ചൊല്ലിയ ഭർത്താവിന് മൂന്നു വർഷം തടവും പിഴയും കോടതിക്ക് ശിക്ഷ വിധിക്കാം.
മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാണ്. എന്നാൽ, മുത്തലാഖ് നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഭർത്താവിന്, ഭാര്യയുടെ അനുമതിക്ക് വിധേയമായി ജാമ്യം നൽകാം.
മുത്തലാഖ് പ്രകാരം വിവാഹബന്ധം േവർപെടുത്തപ്പെട്ട ഭാര്യക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണം.
ഭാര്യക്കും ഭർത്താവിനും സമ്മതമെങ്കിൽ, കേസ് ഒത്തുതീർപ്പാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.