Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​ ബിൽ...

മുത്തലാഖ്​ ബിൽ ലോക്​സഭയിൽ പാസായി

text_fields
bookmark_border
മുത്തലാഖ്​ ബിൽ ലോക്​സഭയിൽ പാസായി
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാ​മൂ​ഴം മു​ത്ത​ലാ​ഖ്​ ബി​ൽ പാ​സാ​ക്കി ലോ​ക്​​സ​ഭ. മൂ​ന്നു​വ​ട്ടം ത​ലാ​ഖ്​ ചൊ​ല്ലി ഉ​ട ​ന​ടി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന മു​ത്ത​ലാ​ഖ്​ രീ​തി ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കു​ന്ന നി​യ​മ​നി​ർ​ മാ​ണ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ വോ​ട്ടി​നി​ട്ടു ത​ള്ളി. നേ​ര​േ​ത്ത ര​ണ്ടു വ​ട്ടം പാ​സാ​ക്കി ​രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട ബി​ൽ മൂ​ന്നാ​മ​ തും ലോ​ക്​​സ​ഭ​യി​ൽ സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്​ ഇ​റ​ങ്ങി​പ്പോ​ക്കി​​​െൻറ​യും ബ​ഹ​ള​ത്തി​​​െൻറ​യും അ​ക​ മ്പ​ടി​യോ​ടെ​യാ​ണ്.

മു​സ്​​ലിം വ​നി​ത വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ൽ എ​ന്ന മു​ത്ത​ലാ​ഖ്​ ബി​ല്ലി​നെ ​തി​രെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ശ​ശി ത​രൂ​ർ തു​ട​ങ്ങി​യ​വ​ർ കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തി​ന്മേ​ൽ ഏ​ഴു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​ക്കൊ​ടു​വി​ൽ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ അ​നു​കൂ​ല​മാ​യി 303 വോ​ട്ട്​ ല​ഭി​ച്ച​പ്പോ​ൾ 82 പേ​ർ എ​തി​ർ​ത്ത്​ വോ​ട്ടു​ചെ​യ്​​തു. ബി​ല്ലി​നോ​ടു​ള്ള പ്ര​തി​പ​ക്ഷ വി​യോ​ജി​പ്പ്​ പ​ല​രൂ​പ​ത്തി​ൽ സ​ഭ​യി​ൽ അ​ര​ങ്ങേ​റി. ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​യാ​യ ജ​ന​താ​ദ​ൾ-​യു​വും ബി​ല്ലി​നെ എ​തി​ർ​ത്ത്​ ച​ർ​ച്ച പൂ​ർ​ത്തി​യാ​കു​ന്ന​തി​ന​ു​മു​േ​മ്പ ഇ​റ​ങ്ങി​പ്പോ​യി.

മു​ത്ത​ലാ​ഖ്​ ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കു​ന്ന വ്യ​വ​സ്​​ഥ എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ. ​മു​ര​ളീ​ധ​ര​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ഭേ​ദ​ഗ​തി നി​ർ​ദേ​ശം വോ​െ​ട്ട​ടു​പ്പി​ൽ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ, എ​ൻ.​സി.​പി, ആ​ർ.​എ​സ്.​പി, കേ​ര​ള കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ തു​ട​ങ്ങി വി​വി​ധ പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധി​ച്ച്​ സ​ഭ വി​ട്ടു. എ​ന്നാ​ൽ മു​സ്​​ലിം​ലീ​ഗ്, സി.​പി.​എം, എ.​െ​എ.​എം.​െ​എ.​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഇ​റ​ങ്ങി​പ്പോ​ക്കി​ൽ പ​െ​ങ്ക​ടു​ക്കാ​തെ അ​വ​സാ​ന​ഘ​ട്ടം​വ​രെ സ​ഭ​യി​ൽ ഇ​രു​ന്ന്​ ബി​ല്ലി​​​െൻറ വി​വി​ധ വ്യ​വ​സ്ഥ​ക​​ളെ എ​തി​ർ​ത്തു.

യു.​എ.​പി.​എ ബി​ല്ലി​ന്മേ​ൽ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ പ​െ​​ങ്ക​ടു​ക്കാ​തെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ഇ​റ​ങ്ങി​പ്പോ​ക്ക്​ ച​ർ​ച്ച​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സി.​പി.​എ​മ്മി​​​െൻറ ന​യം​മാ​റ്റം. മു​ത്ത​ലാ​ഖ്​ ബി​ല്ലി​​​െൻറ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​​​െൻറ പി​ടി​വാ​ശി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ വോ​െ​ട്ട​ടു​പ്പി​നു മു​മ്പു​ത​ന്നെ ഇ​റ​ങ്ങി​പ്പോ​ക്ക്​ ന​ട​ത്തി. സ​ഭ​യി​ൽ സം​സാ​രി​ക്കു​േ​മ്പാ​ൾ ബി.​ജെ.​പി ബെ​ഞ്ചു​ക​ളി​ൽ​നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ബി.​എ​സ്.​പി അം​ഗ​ങ്ങ​ളും നേ​ര​േ​ത്ത ഇ​റ​ങ്ങി​പ്പോ​ക്ക്​ ന​ട​ത്തി​യി​രു​ന്നു.

മു​സ്​​ലിം വ​നി​ത വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ൽ
മു​ത്ത​ലാ​ഖ്​ സ​​മ്പ്ര​ദാ​യം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ മോ​ദി​സ​ർ​ക്കാ​റി​​െൻറ നി​യ​മ​നി​ർ​മാ​ണ​ശ്ര​മ​ങ്ങ​ൾ. മു​സ്​​ലിം വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​​െൻറ പേ​രി​ൽ മു​ത്ത​ലാ​ഖ്​ ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കി മൂ​ന്നു വ​ട്ടം ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കി. ര​ണ്ടു​വ​ട്ടം ലോ​ക്​​സ​ഭ പാ​സാ​ക്കി രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്ന്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​േ​മ്പ വീ​ണ്ടും ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കി. അ​തി​​െൻറ കാ​ലാ​വ​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ണ്ടും ​േലാ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. സ​ർ​ക്കാ​റി​ന്​ കേ​വ​ല ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ ലോ​ക്​​സ​ഭ​യി​ൽ അ​നാ​യാ​സം പാ​സാ​ക്കി​യ ബി​ൽ ഇ​ത്ത​വ​ണ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​കാ​ൻ കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​ സ​ർ​ക്കാ​റി​ന്. വി​വ​രാ​വ​കാ​ശ നി​യ​മ​ഭേ​ദ​ഗ​തി രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കി​യ സാ​ഹ​ച​ര്യം മു​ത്ത​ലാ​ഖ്​ ബി​ല്ലി​നും ബാ​ധ​കം. എ​ന്നാ​ൽ, മു​ത്ത​ലാ​ഖി​ന്​ കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ളു​ടെ എ​തി​ർ​പ്പു​ണ്ട്.
പ്ര​ധാ​ന വ്യ​വ​സ്​​ഥ​ക​ൾ
ക​ഴി​ഞ്ഞ​വ​ട്ടം പാ​സാ​ക്കി​യ ബി​ൽ ​അ​തേ​പ​ടി​യാ​ണ്​ വീ​ണ്ടും ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വ്യ​വ​സ്​​ഥ​ക​ളി​ൽ മാ​റ്റ​മി​ല്ല.
ഭാ​ര്യ​യു​ടെ​യോ ഉ​റ്റ​ബ​ന്ധു​ക്ക​ളു​ടെ​യോ പ​രാ​തി​യി​ൽ മു​ത്ത​ലാ​ഖ്​ ചൊ​ല്ലി​യ ഭ​ർ​ത്താ​വി​ന്​ മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും കോ​ട​തി​ക്ക്​ ശി​ക്ഷ വി​ധി​ക്കാം.
മു​ത്ത​ലാ​ഖ്​ ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​മാ​ണ്. എ​ന്നാ​ൽ, മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന ഭ​ർ​ത്താ​വി​ന്, ഭാ​ര്യ​യു​ടെ അ​നു​മ​തി​ക്ക്​ വി​ധേ​യ​മാ​യി ജാ​മ്യം ന​ൽ​കാം.
മു​ത്ത​ലാ​ഖ്​ പ്ര​കാ​രം വി​വാ​ഹ​ബ​ന്ധം ​േവ​ർ​പെ​ടു​ത്ത​പ്പെ​ട്ട ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും ഭ​ർ​ത്താ​വ്​ ജീ​വ​നാം​ശം ന​ൽ​ക​ണം.
ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും സ​മ്മ​ത​മെ​ങ്കി​ൽ, കേ​സ്​ ഒ​ത്തു​തീ​ർ​പ്പാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhamalayalam newsindia newsTriple Talaq Bill
News Summary - Opposition Parties Against Triple Talaq Bill Lok sabha -India News
Next Story