കൊൽക്കത്ത: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്കെതിരായ എൻഫോഴ്സ്മെൻറ് ഡയ റക്ടറേറ്റിെൻറ കേസിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വാദ്രക ്കെതിരായ കേസിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ശക്തമായ വിമർശനവുമായി രംഗത്തെത്തുന്നതിനിടെയാണ് മമതയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പാകെ വാദ്ര ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
വാദ്രക്കെതിരായ കേസ് ഗൗരവകരമായ ഒന്നല്ലെന്ന് മമത പറഞ്ഞു. ചോദ്യം െചയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകുന്നത് സാധാരണ നടപടി മാത്രമാണ്. അതുകൊണ്ട് പ്രതിപക്ഷം ഇതിനെതിരെ ഒറ്റെകട്ടായി നിൽക്കണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാർ മനപൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും മമത ആരോപിച്ചു.
ആറു ഫ്ലാറ്റുകളും രണ്ടു വില്ലകളും അടക്കം ലണ്ടനിൽ വാങ്ങിയ എട്ടു വസ്തുവകകളുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വാദ്രയെ ചോദ്യം ചെയ്തത്. 2005നും 2010നുമിടയിലാണ് ഇൗ ഇടപാടുകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.