ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്നും, എന്നാൽ സീറ്റു ധാരണകൾ സംസ്ഥാന തലത്തിലായിരിക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
തെരഞ്ഞെടുപ്പിനു ശേഷമാണ് ദേശീയതലത്തിൽ പൊതുമുന്നണിക്ക് സാധ്യത. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മുമാണ് ഏറ്റുമുട്ടുന്നത്. ബി.ജെ.പി അവിടെ പോരാട്ടത്തിൽ ഇല്ല -അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ മുന്നണികൾ തെരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്.
1996ൽ ഐക്യമുന്നണി, 1998ൽ എൻ.ഡി.എ, 2004ൽ യു.പി.എ എന്നിവ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉണ്ടായത് -യെച്ചൂരി പറഞ്ഞു. ജനാധിപത്യ മതേതര പാർട്ടികളെ ഒന്നിപ്പിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്ന ശ്രമങ്ങളെ യെച്ചൂരി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.