ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളും നിർത്തിവെച്ചു. ലോക്സഭയും രാജ്യസഭയും ഉച്ചക്ക് 12 മണി വരെയാണ് നിർത്തിയത്. പെഗസസ്, കർഷക പ്രതിഷേധം, ഓക്സിജൻ മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം ഉയർന്നത്.
പാർലമെന്‍റിൽ കർഷകപ്രതിഷേധത്തിൽ കോൺഗ്രസ് എം.പി മണിചാം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യത്ത് ഓക്സിജൻ അഭാവം മൂലം കോവിഡ് മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിൽ സി.പി.ഐ എം.പി ബിനോയ് വിശ്വവും നോട്ടീസ് നൽകി.
അതേസമയം, പെഗസസ് വിഷയത്തിൽ കേന്ദ്രസർക്കാറിന്‍റെ മറുപടി ഇന്നുണ്ടാവും. ഉച്ചക്ക് രണ്ട് മണിക്ക് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.