ഹരിദ്വാർ: റിസോർട്ട് ജീവനക്കാരിയായ 19 കാരിയുടെ കൊലപാതകത്തിൽ ഉത്തരാഖണ്ഡിൽ വ്യാപക പ്രതിഷേധം. ബി.ജെ.പി എം.എൽ.എയുടെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തു. യാമകേശ്വർ എം.എൽ.എ റേണു ബിഷ്തിന്‍റെ കാറാണ് തകർത്തത്. എം.എൽ.എയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
പൗരി വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19കാരിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് റിസോർട്ടിനു സമീപത്തെ കനാലിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ റിസോർട്ട് ഉടമ പുൽകിതിനെയും രണ്ട് സഹായികളേയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത്.
പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രതിയുടെ പിതാവിനേയും സഹോദരനെയും ബി.ജെ.പി നേതൃത്വം പാർട്ടിയിൽ നിന്നും പുറത്താക്കി. നേരത്തെ, അനഃധികൃത നിർമാണമാണെന്ന് ആരോപിച്ച് തദ്ദേശ ഭരണാധികാരികൾ റിസോർട്ടിന്‍റെ ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.