ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ 50ലധികം കുടിലുകൾ പൂർണമായും കത്തിനശിച്ചു. കാളിന്തി മെട്രോ സ്റ്റേഷന് സമീപത്തുള്ള അഭയാർഥി ക്യാമ്പിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
270ലധികം അഭയാർഥികളാണ് ഈ കുടിലുകളിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം എത്തിയ അഗ്നിശമനസേന ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.