അഹമ്മദ്​ നഗറിൽ മെയ്​ മാസത്തിൽ ​ കോവിഡ്​ സ്ഥിരീകരിച്ചത്​ 9900ലേറെ കുട്ടികൾക്ക്

പുണെ: രാജ്യത്ത്​ കോവിഡ്​ രണ്ടാംതരംഗം വ്യാപകമാവുന്നതിനിടെ ഗുജറാത്തിലെ ഒരു ജില്ലയിൽ കുട്ടികൾക്കിടയിൽ കോവിഡ്​ പടർന്നു പിടിച്ചതായ റിപ്പോർട്ട്​ പുറത്തു വന്നു. അഹമ്മദ്​ നഗറിലാണ്​ കുട്ടികൾക്കിടയിൽ കോവിഡ്​ വ്യാപകമായത്​. ഇവി​​​ടെ മെയ്​ മാസത്തിൽ 9,900ൽ അധികം കുട്ടികൾക്കാണ്​ രോഗബാധയുണ്ടായത്​.

എന്നിരുന്നാലും, ഇതിൽ 95 ശതമാനം കുട്ടികൾക്കും രോഗലക്ഷണങ്ങളില്ലെന്നും സ്ഥിതിഗതികൾ ഭയാനകമല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. മെയ് മാസത്തിൽ അഹമ്മദ്‌നഗറിൽ 9,928 കുട്ടികൾ കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ രാജേന്ദ്ര ഭൊസാലെ പറഞ്ഞു.

രോഗം ബാധിച്ച 9,928 പ്രായപൂർത്തിയാകാത്തവരിൽ 6,700 പേർ 11 നും 18 നും ഇടയിൽ പ്രായമുള്ളവരാണ്, 3,100 പേർ 1 മുതൽ 10 വയസ്സ് വരെ പ്രായമുള്ളവരും ചില കുട്ടികൾ ഒരു വയസ്സിന് താഴെയുള്ളതുമാണ്.

അതേസമയം, കോവിഡി​െൻറ മൂന്നാം തരംഗ ഭീഷണി കണക്കിലെടുത്ത് കുട്ടികളെ വളരെയധികം പരിപാലിക്കേണ്ടത് ഇപ്പോൾ പരമപ്രധാനമാണെന്നും കലക്ടർ പറഞ്ഞു.

Tags:    
News Summary - Over 9,900 kids test Covid positive in Maharashtra's Ahmednagar, officials say figure not alarming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.