ഡൽഹിയിൽ 50 ശതമാനം പേർക്കും കോവിഡ് വന്നുപോയി, ജനങ്ങൾ ആർജിത പ്രതിരോധ ശേഷി കൈവരിച്ചതായി സർവെ

ന്യൂഡൽഹി: ഡൽഹിയിൽ പകുതി പേർക്കും കോവിഡ് വന്നുപോയതായി സർവെഫലം. അതായത് ഡൽഹിനിവാസികളിൽ രണ്ടിലൊരാൾക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് അഞ്ചാമത് സെറോളജിക്കൽ സർവെ ഫലം കാണിക്കുന്നതെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറിയിച്ചു.

ഡൽഹി നഗരത്തിലെ രണ്ട് കോടി ജനങ്ങളും ആർജിത പ്രതിരോധ ശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ രോഗം പടരാതിരിക്കാനായി നാം സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങളിൽ വിട്ടുവീഴ്ചയരുത് എന്നും മന്ത്രി പറഞ്ഞു.

ഡൽഹിയിലെ 56.13 ശതമാനം ജനങ്ങളിൽ ആന്‍റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ 23 വരെ 28,000 സാമ്പിളുകളാണ് പിരശോധിച്ചതെന്നും മന്ത്രി പറഞ്ഞു.

വടക്കൻ ഡൽഹിയിൽ 49 ശതമാനം പേരിലും തെക്കൻ ഡൽഹിയിൽ 62.18 ശതമാനം പേരിലുമാണ് ആന്‍റിബോഡി കണ്ടെത്തിയത്.

ഡൽഹി പ്രതിരോധശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി 200 എന്ന തോതിലേക്ക് പോസിറ്റീവ് കേസുകൾ കുറയുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു കാരണവശാലും ജനങ്ങൾ മാസ്ക് ധരിക്കാതിരിക്കരുത് എന്നും മന്ത്രി മുന്നറിയിപ്പ് നൽകി.  

Tags:    
News Summary - Over Half Of Delhi Has Had Covid, Shows Latest Sero Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.