ന്യൂഡൽഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ടർമാർക്ക് തപാൽവോട്ട് സൗകര്യം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ പാർലമെൻറിനെ അറിയിച്ചു.
ഇ-വോട്ട് നടപ്പാക്കുന്നതിെൻറ പ്രായോഗികമായ വെല്ലുവിളികൾ വിദേശകാര്യമന്ത്രാലയം ചർച്ച ചെയ്തുവരുന്നതേയുള്ളൂ.1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പുചട്ടം ഭേദഗതി ചെയ്യേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിട്ടുണ്ടെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഇ-വോട്ട് വിഷയത്തിൽ ചർച്ച നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആറു മാസം മുതൽ ഒരു വർഷം വരെ സമയമെടുത്ത് ഇ-വോട്ട് സമ്പ്രദായം നടപ്പിൽവരുത്താൻ കഴിയുമെന്നാണ് കമീഷൻ കണക്കാക്കുന്നത്. വോട്ടെടുപ്പുദിവസം നാട്ടിലുള്ള പ്രവാസിക്ക് വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടു ചെയ്യാൻ മാത്രമാണ് നിലവിലെ സാഹചര്യത്തിൽ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.