ന്യൂഡൽഹി: ജെല്ലിക്കെട്ടിനായുള്ള തമിഴ്ജനതയുടെ പ്രതിഷേധം ഏകസിവിൽ കോഡിനായി വാദിക്കുന്ന ഹിന്ദുത്വ ശക്തികൾക്കുള്ള പാഠമാണെന്ന് മജ് ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. ഏകസിവിൽ കോഡോ ഏക സംസ്കാരമോ ഇന്ത്യയിൽ അടിച്ചേൽപിക്കാനാവില്ലെന്നും ഉവൈസി ട്വിറ്ററിലൂടെ പറഞ്ഞു.
മഹാരാഷ്ട്ര കോൺഗ്രസ് നേതാവ്ശഹ്സാദ് പൂനവല്ലയും ജെല്ലിക്കെട്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തി. മോദി ഏകസിവിൽ കോഡിന് അനുകൂലമാണ്. ആ നിലപാട് രാജ്യത്തെ എല്ലാ സാംസ്കാരിക ആചാരങ്ങളെയും അവസാനിപ്പിക്കും. ജെല്ലിക്കെട്ടിനെതിരായ സർജിക്കൽ സ്ട്രൈക്കിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും ശഹ്സാദ് കൂട്ടിച്ചേർത്തു.
അതിനിടെ ജെല്ലിക്കെട്ടിന്അനുമതി നൽകണമെന്നാവശ്യപ്പെട്ട് ട്രെയിൻ തടയുന്നതുൾപ്പെടെയുള്ള പ്രതിഷേധവും സംഘർഷവും തമിഴ്നാട്ടിൽ വ്യാപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.