വാക്സിൻ ക്ഷാമത്തിന് കാരണക്കാരൻ മോദി; നയവൈകല്യമെന്ന് ഉവൈസി

ഹൈദരാബാദ്: രാജ്യത്ത് രൂക്ഷമായ കോവിഡ് വാക്സിൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിന്‍റെ നയവൈകല്യങ്ങളാണ് രാജ്യത്തുടനീളം വാക്സിൻ ക്ഷാമത്തിന് കാരണമായതെന്ന് ഉവൈസി കുറ്റപ്പെടുത്തി.

വാക്സിൻ ക്ഷാമത്തിന് കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വളരെ വൈകിയാണ് വാക്സിനുകൾ ഒാർഡർ ചെയ്തത്. ഈ വിഷയത്തിൽ യാതൊരു സുതാര്യതയുമില്ല. ആദ്യ ഡോസിന് ശേഷം നാലാഴ്ചക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കണമെന്ന് ജനങ്ങളോട് കേന്ദ്രസർക്കാർ പറഞ്ഞത് കളവാണ്. പിന്നീട് ഇത് ആറാഴ്ചയിലേക്ക് ദീർഘിപ്പിച്ചു. ഇപ്പോഴത് 12 മുതൽ 16 ആഴ്ചയാക്കി. ഇത്തരം നടപടികൾ കേന്ദ്ര സർക്കാറിനെ നയവൈകല്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഉവൈസി പറഞ്ഞു.

വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്നതിന് കാരണം കേന്ദ്രത്തിന്‍റെ പിഴവാണ്. വാക്സിൻ വിലയുടെ കാര്യത്തിലും സുതാര്യതയില്ല. എത്ര ഡോസ് വാക്സിൻ നിർമിച്ചെന്നും എത്ര ഡോസ് സംസ്ഥാനങ്ങൾക്ക് കൈമാറിയെന്നും എത്ര പേർക്ക് വാക്സിൻ നൽകിയെന്നുമുള്ള കണക്ക് കേന്ദ്രത്തിന്‍റെ കൈവശമില്ല. ഭാവിയിൽ എത്ര ഡോസ് വാക്സിൻ വേണമെന്ന് കേന്ദ്ര സർക്കാറിന് അറിയില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Owaisi slams Centre, says COVID Vaccine shortage shows policy paralysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.