എ.ഐ.എ.ഡി.എം.കെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താത്തത് ബി.ജെ.പി നിർദേശപ്രകാരമെന്ന് ചിദംബരം

ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. വിക്രവാണ്ടി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിലാണ് വിമർശനം. മുകളിൽ നിന്നും ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സ്ഥാനാർഥിയെ നിർത്താത്തതെന്ന് അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് എടപ്പാടി പളനിസ്വാമി വിഭാഗം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താത്തതെന്ന് ചിദംബരം ആരോപിച്ചു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എൻ.ഡി.എക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.എം.കെ സ്ഥാനാർഥിയുടെ വിജയത്തിനായാണ് എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത്. ഇൻഡ്യ സഖ്യം ഡി.എം.കെ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രയത്നിക്കണമെന്നും ചിദംബരം പറഞ്ഞു.

പി.എം.കെയാണ് സീറ്റിൽ എൻ.ഡി.എക്കായി മത്സരിക്കുന്നത്. അൻബുമണിയാണ് മണ്ഡലത്തിലെ പി.എം.കെ സ്ഥാനാർഥി. ഡി.എം.കെയുടെ പുഗഴേന്തി മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജൂലൈ പത്തിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 13നാണ് വോട്ടെണ്ണൽ.

Tags:    
News Summary - P Chidambaram slams AIADMK over 'boycott' of Vikravandi by-poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.