പൂഞ്ചിൽ വീണ്ടും പാക് ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

പൂഞ്ച്: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയും അതിർത്തിയിൽ പാകിസ്താന്‍റെ പ്രകോപനം. പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്.

പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഒരു സ്ത്രീയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ അതിർത്തിരക്ഷാസേന ശക്തമായി തിരിച്ചടിച്ചു.

നിയന്ത്രണരേഖയിൽ നിരവധി സ്ഥലത്ത് പല തവണയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ ആക്രമണം നടത്തിയത്. മെന്ദർ, ബാലാക്കോട്ട്, കൃഷ്ണഗാട്ടി മേഖലകളിൽ പാകിസ്താൻ വെടിനിർത്തിൽ കരാർ ലംഘിച്ചിരുന്നു.

അതിനിടെ, കുപ് വാരയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായി. രണ്ട് സി.ആർ.പി.എഫ് ജവാന്മാർ, രണ്ട് പൊലീസുകാർ, ഒരു സിവിലിയൻ എന്നിവർക്ക് പരിക്കുണ്ട്.

Tags:    
News Summary - Pak Ceasefire in Poonch -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.