ശ്രീനഗർ: പാകിസ്താൻ ജമ്മു കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുകയാണെന്ന് ഇന്ത്യൻസേന. ആഗസ്റ്റ് 21ന് ലശ്കറെ ത്വയ്യിബ്ബ ബന്ധമുള്ള രണ്ട് തീവ്രവാദികളെ പിടികൂടിയിരുന്നു. ഇവർ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണെന്ന് വ്യക്തമായി. നുഴഞ്ഞുകയറ്റക്കാരെ പാകിസ്താൻ കശ്മീരിലേക്ക് മനഃപൂർവ്വം കടത്തിവിടുന്നുവെന്നതിെൻറ തെളിവാണിതെന്നും ലഫ്റ്റനൻറ് ജനറൽ കെ.ജെ.എസ് ധില്ലോൺ ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാക് പൗരൻമായ ഖലീൽ അഹമ്മദ്, മൊസാം ഖോകർ എന്നിവരെയാണ് സൈന്യം പിടികൂടിയത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ബാരാമുല്ല ജില്ലയിലെ ബോനിയാർ സെക്ടറിൽ അതിർത്തി നിയന്ത്രണരേഖയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കശ്മീരിൽ ആക്രമണം നടത്തുന്നതിന് പാകിസ്താൻ അയക്കുന്ന ലശ്കറെ സംഘത്തിെൻറ ഭാഗമാണ് ഇവരെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞതായും ലഫ്റ്റനൻറ് ജനറൽ പറഞ്ഞു.
ലശ്കറെ ത്വയ്യിബ്ബ തീവ്രവാദികൾ വൻ തോതിൽ കശ്മീരിലേക്ക് കടക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കശ്മീരിൽ വ്യാപക അക്രമമാണ് ലക്ഷ്യമെന്നും വെളിപ്പെട്ടതായും സേനാഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലായ തീവ്രവാദികളുടെ കുറ്റസമ്മതമൊഴിയും സൈന്യം പുറത്തുവിട്ടു.
പാകിസ്താൻ ഇരുളിെൻറ മറവിൽ നുഴഞ്ഞുകയറ്റക്കാരെ കശ്മീരിലേക്ക് കടത്തിവിടുകയാണ്. പാക് തീവ്രവാദികളെ ചെറുക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും ലഫ്റ്റനൻറ് ജനറൽ കെ.ജെ.എസ് ധില്ലോൺ വ്യക്തമാക്കി.
തീവ്രവാദി ആക്രമണത്തിലും കല്ലേറിലും ഒരുമാസത്തിനകം കശ്മീരിൽ അഞ്ചുപേർ കൊല്ലപ്പെട്ടെന്നും ലഫ്റ്റ്നൻറ് ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.