ശ്രീനഗർ: കേരൻ സെക്ടറിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് അതിർത്തിരക്ഷാസേന വധിച്ച പാക് സൈനികനെ മൃതദേഹം ഏറ്റുവാങ്ങണമെന്ന് ഇന്ത്യ. പാക് സൈന്യത്തിലെ ബോർഡർ ആക്ഷൻ ടീം അംഗം മുഹമ്മദ് ഷാഹിർ മാലിക്കിന്‍റെ മൃതദേഹം ഏറ്റുവാങ്ങണമെന്നാണ് ഇന്ത്യൻ സേന പാകിസ്താനോട് ആവശ്യപ്പെട്ടത്.
പാക് തിരിച്ചറിയൽ കാർഡ്, വാക്സിൻ സർട്ടിഫിക്കറ്റ്, എ.കെ 47 റൈഫിൾ, ഏഴ് ഗ്രനേഡുകൾ എന്നിവ അതിർത്തിരക്ഷാസേന കണ്ടെടുത്തിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്നിൽ പാകിസ്താനാണെന്ന് പുതിയ സംഭവത്തിലൂടെ തെളിഞ്ഞതായി മേജർ ജനറൽ എ.എസ്. പെന്താകർ പറഞ്ഞു.
കനത്ത തിരിച്ചടിയിൽ നുഴഞ്ഞുകയറ്റശ്രമം അതിർത്തിരക്ഷാസേന തകർത്തതായും പ്രദേശത്ത് നിരീക്ഷണം തുടരുന്നതായും എ.എസ്. പെന്താകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.