ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിൽ വീണ്ടും പാകിസ്താെൻറ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ചിലെ സൈനി ക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സുരക്ഷാ സേനാ പ്രത്യകക്രമണം നടത്തി. വെടിവെപ്പിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
പ്രകോപനമില്ലാതെ വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക് നടപടിയെ തുടർന്ന് ബുധനാഴ്ച ഇന്ത്യ പാക് ഹൈകമീഷൻ ഉദ്യോഗസ്ഥരെ വിളിപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. നൗഷേര, സുന്ദർബനി സെക്ടറുകളിലെ വെടിവെപ്പിനെ തുടർന്നാണ് പാക് ഹൈകമീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിപ്പിച്ചത്.
ജനുവരി 11ന് നൗഷേര, സുന്ദർബനി സെക്ടറുകളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
അന്തരാഷ്ട്ര അതിർത്തി നിയന്ത്രണ രേഖയിൽ പാകിസ്താൻ പ്രകോപനമില്ലാതെ തുടർച്ചയായി വെടിവെപ്പ് നടത്തുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.