ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്ന് പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്താൻ രംഗത്ത്. പുലർച്ചെ നാലു മണി ക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയിൽ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്നാണ് പാക് അധികൃതർ പറയുന്നത്. പാക് കരസേനാ വക്താവ് മേജർ ആസിഫ് ഗഫൂർ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

പാക് വ്യോമസേന പ്രതികരിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ വിമാനങ്ങൾ തിരിച്ചു പറന്നു. തിരിച്ചു പോകുമ്പോൾ ഇന്ത്യൻ വിമാനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ താഴെ വീണു. പാകിസ്താനിലെ ബലാകോട്ടിലാണ് സ്ഫോടക വസ്തുക്കൾ വീണത്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും പാക് അധികൃതർ പറയുന്നു.

സംഭവത്തെ കുറിച്ച് ഇന്ത്യൻ അധികൃതരോ വ്യോമസേനയോ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച പാക് കരസേനാ മേധാവി ജനറൽ കമർ ജാവേദ് ബാജ് വ പാക് സൈനികരെ വിന്യസിച്ചിട്ടുള്ള കശ്മീരിലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് തിങ്കളാഴ്ച റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്തെത്തിയ അദ്ദേഹം ‍‍‍യഥാർഥ നിയന്ത്രണരേഖ (എൽ.എ.സി), നിയന്ത്രണരേഖ (എൽ.ഒ.സി), വർക്കിങ് ബൗണ്ടറി എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Tags:    
News Summary - Pakistan Argue Indian Air Force Violate LOC -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.