കുൽഭൂഷൻ ജാദവി​െൻറ മാതാവിനും ഭാര്യക്കും പാകിസ്​താൻ വിസ അനുവദിച്ചു

ന്യൂഡൽഹി: കുൽഭൂഷൻ ജാദവി​​െൻറ മാതാവിനും ഭാര്യക്കും പാകിസ്​താൻ വിസ​ അനുവദിച്ചു. പാകിസ്​താൻ സൈന്യത്തി​​െൻറ തടവിലുള്ള കുൽഭൂഷൻ ജാദവിനെ കാണുന്നതിനാണ്​ വിസ അനുവദിച്ചിരിക്കുന്നത്​. ഡിസംബർ 25ന്​ ഇരുവരും കുൽഭൂഷൻ ജാദവിനെ കാണുമെന്നാണ്​ റിപ്പോർട്ടുകൾ.

ന്യുഡൽഹിയിലുള്ള പാകിസ്​താൻ ഹൈകമീഷൻ കുൽഭൂഷൻ ജാദവി​​െൻറ മാതാവിനും ഭാര്യക്കും വിസ അനുവദിച്ചുവെന്ന്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ മുഹമ്മദ്​ ഫൈസൽ ട്വീറ്റ്​ ചെയ്​തു. 

നേരത്തെ കഴിഞ്ഞ നവംബർ 10നാണ്​ മാനുഷികമായ പരിഗണന മുൻനിർത്തി കുൽഭൂഷൻ ജാദവി​​െൻറ മാതാവിനും ഭാര്യക്കും പാകിസ്​താൻ വിസ അനുവദിക്കാൻ തീരുമാനിച്ചത്​.

Tags:    
News Summary - Pakistan Grants Visas to Kulbhushan Jadhav’s Mother and Wife, Meeting Likely on December 25-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.