ന്യൂഡൽഹി: റഫാൽ പോർവിമാനത്തിൽ പാകിസ്താെൻറ പൈലറ്റുമാർക്ക് പരിശീലനം ലഭിച്ച തായി റിപ്പോർട്ട്. രഹസ്യങ്ങൾ ചോർന്നതായി സംശയം ഉയർന്നത് ഇടപാട് നടത്തിയ ബി.െജ. പി സർക്കാറിന് തിരിച്ചടിയായി. എന്നാൽ, പാക് പൈലറ്റുമാർ റഫാൽ പറത്താൻ പരിശീലനം നേട ിയെന്ന റിപ്പോർട്ട് നിഷേധിച്ച് ഫ്രഞ്ച് സർക്കാർ രംഗത്തുവന്നു. വ്യോമയാന രംഗത്തെ വ ാർത്തകൾ നൽകുന്ന ഓൺലൈൻ മാധ്യമമാണ് പാക് പൈലറ്റുമാർക്ക് പരിശീലനം കിട്ടിയതായി റിപ്പോർട്ട് ചെയ്തത്. വ്യോമസേനക്കുവേണ്ടി 36 റഫാൽ ജെറ്റുകളാണ് ഇന്ത്യ വാങ്ങിയത്.
ഖത്തറിന് ഫ്രാൻസിെൻറ ദസോ ഏവിയേഷൻ റഫാൽ പോർവിമാനം ഫെബ്രുവരി ആദ്യം ൈകമാറിയിരുന്നു. 2017 നവംബറിൽ പൈലറ്റുമാരുടെ ആദ്യബാച്ചിന് പരിശീലനം നൽകിയപ്പോൾ അതിൽ പാകിസ്താൻ ൈപലറ്റുമാരും ഉണ്ടായിരുന്നു. ഖത്തറും പാകിസ്താനും ഓഫിസർമാരെ ‘കൈമാറ്റം’ ചെയ്യുന്ന കരാറിെൻറ ഭാഗമായാണ് പാക് പൈലറ്റുമാർ അതിൽ ഉൾപ്പെട്ടത്.
ഇതേക്കുറിച്ച് ദസോ പത്രക്കുറിപ്പ് ഇങ്ങനെ. ‘‘24 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2015 മേയിലാണ് ഖത്തർ കരാർ ഒപ്പിട്ടത്. 2017 ഡിസംബറിൽ 12 ജെറ്റുകൾകൂടി വാങ്ങാൻ ഖത്തർ മുന്നോട്ടു വന്നു. ഫ്രാൻസ് ഉപയോഗിക്കുന്നതും ഈജിപ്തിനു നൽകിയതും ഖത്തറിനു നൽകുന്നതിൽനിന്ന് വ്യത്യസ്തമായ സാങ്കേതിക സംവിധാനമുള്ളതാണ്. രൂപകൽപനയിലും മാറ്റമുണ്ട്’’.
ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗലർ മാധ്യമറിപ്പോർട്ട് നിഷേധിച്ചു. പാക് പരിശീലനം നിഷേധിച്ച അദ്ദേഹം ഇതുസംബന്ധിച്ച വാർത്ത ‘‘തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ഉറപ്പിച്ചുപറയാൻ കഴിയുെമന്ന് പറഞ്ഞു.
റഫാൽ പോർവിമാന ഇടപാട് സംബന്ധിച്ച കേസിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയിൽനിന്ന് കഴിഞ്ഞദിവസം കനത്ത തിരിച്ചടി നേരിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ചോർന്ന രഹസ്യരേഖകൾ തെളിവായി സ്വീകരിക്കരുതെന്ന സർക്കാർ വാദം കോടതി തള്ളി.
റഫാൽ ഇടപാടിൽ സർക്കാറിന് ക്ലീൻചിറ്റ് നൽകിയത് പുനഃപരിശോധിക്കണമെന്ന ഹരജിയിൽ വാദംകേൾക്കുേമ്പാൾ ഇൗ രേഖകളും അനുബന്ധ തെളിവായി കോടതി പരിഗണിക്കും.
തെരഞ്ഞെടുപ്പുകാലത്ത് സർക്കാറിനെ വെട്ടിലാക്കുന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിെൻറ വിധി. ഇതിനുപിന്നാലെയാണ് പാക് പരിശീലനവിവാദം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.