പനാജി: കുൽഭൂഷൺ ജാദവിെൻറ വിഷയത്തിൽ പാകിസ്താൻ കളിക്കുന്ന കളി അപകടകരമാണെന്ന് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീകർ. പാകിസ്താൻ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും ഇന്ത്യ തിരിച്ചടിക്കാൻ തുടങ്ങിയാൽ അവർക്ക് പിടിച്ചു നിലക്കാനാകില്ലെന്ന് ആദ്യം മനസിലാക്കണമെന്നും പരീകർ ദൂരദർശന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നമുക്ക് സമാധാനമാണ് ആവശ്യം. പ്രകോപനം സൃഷ്ടിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതിനാൽ പാകിസ്താൻ ജാദവിനെ തിരിച്ചയക്കണെമന്നും പരീകർ പറഞ്ഞു. പാകിസ്താൻ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതാണ്. ജാദവ് പാകിസ്താനിലായിരുന്നില്ല. ഇറാനിലായിരുന്നു. താലിബാൻ ജാദവിനെ കിഡ്നാപ്പ് ചെയ്ത് പാകിസ്താനിലേക്ക് കൊണ്ടുപോയെന്നാണ് ഇറാൻ പറഞ്ഞതെന്നും പരീകർ പറഞ്ഞു.
നിശബ്ദരായി ഇരിക്കില്ലെന്ന സുഷര സ്വരാജിെൻറ മറുപടി കൃത്യമാണ്. പാകിസ്താെൻറ പ്രവർത്തനങ്ങൾക്ക് ഉചിതമായ നടപടി ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പരീകർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചാരനാണെന്ന് ആരോപിച്ച് പാക് പട്ടാളക്കോടതിയാണ് മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പിലാക്കിയാൽ അത് ആസൂത്രിത കൊലപാതകമായി കരുതുമെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.