ജമ്മുവിൽ വീണ്ടും പാക്​ വെടിവെപ്പ്​

ശ്രീനഗർ: ജമ്മു കശ്​മീരിലെ പൂഞ്ച് ജില്ലയിൽ വെടിവെപ്പ്​ കരാർ ലംഘിച്ച്​ വീണ്ടും പാക്​ വെടിവെപ്പ്​.  വ്യാഴാഴ്ച പുലർച്ചെയാണ് പാകിസ്​താൻ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനമില്ലാതെ പാകിസ്​താൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയതെന്ന്​ സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും ആളപായമി​ല്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 

ചൊവ്വാഴ്​ച കൃഷ്​ണ ഘാട്ടി സെക്​ടറിൽ  പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ സൈനികനുൾപ്പെടെ രണ്ടു പേർ മരിച്ചിരുന്നു. അഞ്ച് പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 

Tags:    
News Summary - Pakistan violates ceasefire in Jammu and Kashmir’s Poonch district- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.