ന്യൂഡൽഹി: വിവാഹത്തോടെ പാകിസ്താനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് പൗരനെ വിവാഹം ചെയ്ത് പാകിസ്താനിലകപ്പെട്ട ഹൈദരബാദുകാരി മുഹമദീയ ബീഗത്തിെൻറ മോചനത്തിനായാണ് വിദേശകാര്യമന്ത്രി ഇടപ്പെട്ടത്.
സംഭവത്തെക്കുറിച്ച് ബീഗത്തിെൻറ പിതാവ് മുഹമ്മദ് അക്ബർ യൂട്യൂബിൽ പോസ്റ്റ്ചെയ്ത വീഡിയോ ശ്രദ്ധയിൽപ്പെട്ട സുഷമ സ്വരാജ് വിഷയത്തിൽ ഇടപെടാൻ ഇന്ത്യൻ ഹൈക്കമീഷണറോട് നിർദ്ദേശിക്കുകയായിരുന്നു. യുവതിയുടെ സുരക്ഷ ഉറപ്പാക്കാനും ഹൈകമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതിയുമായി ബന്ധപ്പെട്ട ഹൈകമീഷർ ഒാഫീസ് ഉദ്യോഗസ്ഥരോട് ഇന്ത്യയിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. എങ്കിലും നിയമപരമായ നടപടികൾ പൂർത്തിയാക്കി ഇവരെ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ സർക്കാരിനുള്ളത്.
12 വർഷങ്ങൾക്ക് മുമ്പായിരുന്നു മുഹമദീയ ബീഗത്തിെൻറയും പാക് പൗരനായ മുഹമദ് യൂനീസിെൻറയും വിവാഹം. ഒമാൻ പൗരനെന്ന് പരിചയപ്പെടുത്തിയായിരുന്നു വിവാഹം. എന്നാൽ യൂനിസിെൻറ ഒമാനിലുള്ള ജോലി നഷ്ടമായതോടെയാണ് ഇയാൾ പാകിസ്താൻ പൗരനാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ബീഗത്തിന് ഇയാളിൽ നിന്ന് ക്രൂരമായ പീഢനങ്ങൾ ഏൽക്കേണ്ടിയും വന്നിരുന്നു. ഇവർക്ക് അഞ്ച് മക്കളുണ്ട്. മകൾ കുട്ടികളൊടപ്പം ഇന്ത്യയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന്മുഹമദീയ ബീഗത്തിെൻറ അമ്മ പ്രതികരിച്ചു. തെൻറ മകളെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈകമീഷണർ ഒാഫീസിലെത്താൻ ഭർത്താവ് സമ്മതിക്കുന്നില്ലെന്നും ബീഗത്തിെൻറ പിതാവ് പറഞ്ഞു അവസാനമായി ബീഗം ഇന്ത്യയിലെത്തിയത് 2012ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.