ബംഗളൂരു: ഉത്തരകന്നട ഭട്കലിൽ ഒൗദ്യോഗിക രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്താൻ യുവതി അറസ്റ്റിൽ. ഭട്കൽ നവായത്ത് കോളനിയിലെ മുഹ്യുദ്ദീൻ റുഖുദ്ദീെൻറ ഭാര്യ ഖദീജ മെഹ്റിൻ (33) ആണ് പിടിയിലായത്.
2014ൽ ദുബൈയിൽവെച്ച് ഇരുവരും വിവാഹിതരായിരുന്നു. തുടർന്ന് 2015ൽ ഭർത്താവിനൊപ്പം യുവതി ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നെന്ന് ഉത്തരകന്നട എസ്.പി ശിവപ്രകാശ് ദേവരാജു പറഞ്ഞു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.
വ്യാജരേഖകൾ ഹാജരാക്കി ആധാർ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ് അടക്കമുള്ളവ യുവതി നേടിയതായി കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്ത് യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.