മെന്ധർ/ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്താൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. പാക് അധീന കശ്മീരിലെ ടാരിനോട്ട് സ്വദേശിയായ ഹസ്സം ഷഹ്സാദിനെയാണ് (35) ഞായറാഴ്ച പുലർച്ചെ പിടികൂടിയത്. മെന്ധർ സെക്ടറിലെ നിയന്ത്രണ രേഖ കടന്ന് ഇയാൾ ഇന്ത്യയിലെത്തുകയായിരുന്നു. 1800 രൂപയുടെ പാകിസ്താൻ കറൻസിയും തിരിച്ചറിയൽ കാർഡും രണ്ട് മൊബൈൽ സിം കാർഡുകളും കണ്ടെടുത്തു.
ഇന്ത്യൻ അതിർത്തിക്കുള്ളിൽ ബ്രാവോ ചെക്ക് ഏരിയക്കടുത്ത് ഒളിച്ചിരുന്ന ഇയാളെ പട്രോളിങ്ങിനിടെയാണ് കണ്ടെത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിൽ, അശ്രദ്ധമായി നിയന്ത്രണരേഖ കടന്നെന്നാണ് ഇയാൾ മൊഴി നൽകിയത്. അതിനിടെ, നിയന്ത്രണരേഖയിൽ സായുധ ഭീകരൻ നടത്തിയ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.